Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency

Kollam

അഞ്ച് ല​ക്ഷം രൂ​പ അ​ടി​യ​ന്തര സ​ഹാ​യം ന​ല്‍​കി

കു​ള​ത്തൂ​പ്പു​ഴ : കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തര സ​ഹായ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വ​നംവ​കു​പ്പ് കൈ​മാ​റി.
എം​എ​ല്‍​എ സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ക​മ​ല​ഹ​ര്‍, മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ബീ​വി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്നാ​ണ് ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലെത്തി ചെ​ക്ക് കൈ​മാ​റി​യ​ത്.

കു​ടും​ബ​ത്തി​ന് നി​ല​വി​ല്‍ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ചാ​ല്‍ വ​നംവ​കു​പ്പ് ന​ല്‍​കു​ന്ന 10 ല​ക്ഷം രൂ​പ​യും ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റില്‍ നി​ന്നു​മു​ള്ള നാ​ലു ല​ക്ഷം ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെടെ 14 ല​ക്ഷം ന​ല്‍​കും.

ഒ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ഉ​ന്ന​യി​ച്ച ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് ജോ​ലി ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ലും ന​ട​പ​ടി ഉ​ണ്ടാ​കും. ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രുമാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ പ​റ​ഞ്ഞു.

കു​ള​ത്തൂപ്പു​ഴ​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​പോ​ത്ത് ശ​ല്യം കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും ഇ​വ​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ശേ​ഷം ഹാം​ഗിം​ഗ് ഫെ​ണ്‍​സിം​ഗ് സ്ഥാ​പി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ഒ​രു​മാ​സം വൈ​കി​യാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

ഫെ​ൻസിം​ഗ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്ത കി​ട​ങ്ങ് നി​ര്‍​മി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ ഷാ​ജി കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി

 

Latest News

Corehub Up